മറ്റൊരു ഖര ജൈവ മാലിന്യ സംസ്ക്കരണ വൈദ്യുതി ഉത്പാദന പ്ലാന്റ് കൂടി തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ഉത്ഘാടനം ചെയ്തു

എറണാകുളം ജില്ലയിലെ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ ജൈവ മാലിന്യ സംസ്ക്കരണത്തിനായി മറ്റൊരു പ്ലാന്റ് കൂടി പ്രവര്‍ത്തനക്ഷമമായി. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയത്തിന്റെ അംഗീകാരത്തോടും സാമ്പത്തിക സഹായത്തോടുംകൂടെ വിവിധ ജൈവോര്‍ജ്ജ പദ്ധതികള്‍ നടപ്പിലാക്കി വരുന്ന തിരുവനന്തപുരത്തെ ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടെ ആണ് ഈ പദ്ധതിയും പൂര്‍ത്തീകരിച്ചത്. ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടെ മുനിസിപ്പാലിറ്റിയില്‍ മുന്‍പ്  സ്ഥാപിച്ച വിവിധ സംസ്ക്കരണ ശേഷിയുള്ള മൂന്ന് പ്ലാന്റുകളൂടെ വിജയകരമായ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ്, 300 കിലോഗ്രാം മാലിന്യ സംസ്ക്കരണ ശേഷിയുള്ള ഈ പുതിയ പ്ലാന്റിന്റെ പണി ഇപ്പോള്‍ പൂര്‍ത്തീകരിച്ചത്. ത്യക്കാക്കര മുനിസിപ്പാലിറ്റിയിലെ നാലാമത്തെ മാലിന്യ സംസ്ക്കരണ പ്ലാന്റാണിത്. ഇതു കാക്കനാട്ടെ എന്‍.ജി.ഒ. ക്വാട്ടേഷ്സിനടുത്താണ് സ്ഥാപിച്ചിരിക്കുന്നത്.

തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. പി. ഐ. മുഹമ്മദലി 2013 ജനുവരി 30 ബുധന്‍ വൈകുന്നേരം 4 മണിക്ക് ഈ പ്ലാന്റ് ഉത്ഘാടനം ചെയ്തു. ഈ പ്രോജക്ട് പൂര്‍ത്തിയാക്കുന്നതിന് പ്ലാന്റിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി ഏകദേശം 17.85 ലക്ഷം രൂപ ചിലവായിട്ടുണ്ട്.

അത്യാധുനിക ജൈവ വാതക സാങ്കേതിക വിദ്യയാണ് മാലിന്യ സംസ്ക്കരണത്തിനായി ഈ പ്ലാന്റില്‍ പ്രയോഗിച്ചിരിക്കുന്നത്. ഈ പ്ലാന്റ് പൂര്‍ത്തീകരിക്കുന്നതിലൂടെ പ്രതിദിനം 300 കിലോഗ്രാം മാലിന്യങ്ങള്‍ പ്രക്യതിസൌഹ്യദ രീതിയില്‍ സംസ്ക്കരിക്കുന്നതോടൊപ്പം, 5 കെ. വി. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും സാധിക്കും. ഈ പ്ലാന്റില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് 50 സി.എഫ്.എല്‍. വിളക്കുകള്‍ കത്തിക്കുന്നതിനു പുറമേ എന്‍.ജി.ഒ. ക്വാട്ടേഷ്സും സമീപ പ്രദേശങ്ങളും ശുചിയായി സൂക്ഷിക്കുവാനും കഴിയും. സമീപ ഭാവിയില്‍ ആവശ്യാനുസരണം കൂടുതല്‍ വിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കുവാനും ഈ പ്രൊജക്ട്ടിലൂടെ സാധിക്കും.

Comments

Popular posts from this blog

കന്നുകാലി വളര്‍ത്തലും ജൈവവള ഉല്പാദനവും

ബയോടെക്ക് - കൊതുക് വളരാത്ത ബയോഗ്യാസ് പ്ലാന്റ് രൂപകല്‍പ്പന ചെയ്തു.

ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റ്

ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് കെട്ടിട നികുതി ഇളവ് - മുഖ്യമന്ത്രി